പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ മനോരമ ന്യൂസ് ന്യൂസ് എഡിറ്റര്‍ ജോണി ലൂക്കോസുമായുളള അഭിമുഖത്തിന്റെ ഒരു ഭാഗം ഫെയ്സ്ബുക്കില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് തുടക്കമിട്ടത്. എന്തുകൊണ്ടാണിത് സംഭവിച്ചത്? വിഡിയോ എന്തിന് ഫെയ്സ്ബുക്ക് നീക്കം ചെയ്തു? അശ്ലീലമോ, വിദ്വേഷമോ ഒന്നും ഇല്ലാതിരുന്ന രാഷ്ട്രീയ വാദപ്രതിവാദം മാത്രം ചര്‍ച്ച ചെയ്ത ഒരു വിഡിയോ ഫെയ്സ്ബുക്ക് എന്തിന് നീക്കം ചെയ്തു? ഈ വിഡിയോ ഇന്ത്യയില്‍ ലഭ്യമല്ല എന്ന അറിയിപ്പാണ് ഫെയ്ബുക്കില്‍ നിന്നും ആദ്യം ലഭിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? കാണാം പക്കാ പൊളിറ്റിക്സ്.