2016 നിയമസഭ മുതല്‍ സംസ്ഥാനത്തെ ആദ്യ ഹോട്ട്സീറ്റാണ് പാലക്കാട്. അന്നുമുതല്‍ ഇന്നുവരെ നിയമസഭാ, ലോക്സഭാ, തദ്ദേശതിരഞ്ഞെടുപ്പുകളിലെല്ലാം ആ സ്ഥിതി തുടരുകയാണ്. പാലക്കാട്ടെ പോരാട്ടം ചൂണ്ടിക്കാട്ടി ഇത്തവണ കോണ്‍ഗ്രസ് കെട്ടഴിച്ചുവിട്ട ഡീല്‍ വിവാദം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗമാകെ കത്തിപ്പടരുകയാണ്. യുഡിഎഫിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സിപിഎം–ബിജെപി ഡീല്‍ എന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. യഥാര്‍ത്ഥ ഡീല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്നാണ് സിപിഎമ്മിന്‍റെ മറുപടി. 27 സംസ്ഥാനങ്ങളില്‍ പരസ്പരം കൈകോര്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും തമ്മിലല്ലേ ശരിക്കും ഡീല്‍ എന്നാണ് ബിജെപിയുടെ സംശയം. ഇത്തവണ പാലക്കാട്ടെ വോട്ടര്‍മാരുടെ യഥാര്‍ത്ഥ ഡീല്‍ ശരിക്കും ആരോടാണ്?  കാണാം ഹോട്ട്സീറ്റ്.

 

ENGLISH SUMMARY:

Palakkad election is a key battleground, often referred to as a 'hot seat' since the 2016 Assembly elections. This ongoing political intensity, fueled by the 'deal controversy' surrounding the current elections, has ignited widespread debate across Kerala's political landscape.