ഈ തിരഞ്ഞെടുപ്പിലൂടനീളം ഉയര്‍ന്നുകേള്‍ക്കുന്ന വാക്കാണ് 'ഡീല്‍'. ഇലക്ഷന്‍റെ ആദ്യമണിക്കൂറുകളില്‍ കേട്ടത് വിസ്മയം എന്ന വാക്കൊക്കെയാണെങ്കില്‍ ഇപ്പോള്‍ എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത് ഡീല്‍ ആരോപണമാണ്. എന്താണ് ഈ ഡീല്‍ ആരോപണം? ഡീല്‍ ആരോപണത്തിന് തുടക്കമിട്ടത് പ്രതിപക്ഷമാണ്. സിപിഎമ്മും ബിജെപിയും തമ്മില്‍ ഈ തിരഞ്ഞെടുപ്പില്‍ ഒരു ഡീല്‍ ഉണ്ട്, അത് യുഡിഎഫ് തിരിച്ച് അധികാരത്തില്‍ വരാതിരിക്കാനാണ് എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ പിണറായി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ബിജെപിയോട് നേരത്തെയുണ്ടായിരുന്ന ആക്രമണോല്‍സുകതയില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഊന്നിപ്പറയുന്നത്.