മലയോരജില്ലയായ ഇടുക്കിയില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന ഇഠുക്കി നിയമസഭാ മണ്ഡലത്തിലാണ് വോട്ടുകവല. കാല്‍നൂറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി റോഷി അഗസ്റ്റിനെ നേരിടാന്‍ ഇത്തവണ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവ് റോയി കെ.പൗലോസിനെ രംഗത്തിറക്കിയിരിക്കുന്നു. എന്‍ഡിഎയുടെ അഡ്വ.പ്രതീഷ് പ്രഭയും മല്‍സരരംഗത്ത് സജീവമാണ്. കാര്‍ഷിക മണ്ണായ ഇടുക്കിയില്‍ റോഷി അഗസ്റ്റിനെ വീഴ്ത്താന്‍ എതിര്‍ സ്ഥാനാര്‍ഥിക്കാകുമോ?എന്തെല്ലാമാണ് മണ്ഡലം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍? കട്ടപ്പനയിലെ വോട്ടുകവല പരിശോധിക്കുന്നു.