• ഇടുക്കി പീരുമേട്ടിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻമേരി എസ്റ്റേറ്റിൽ താമസിക്കുന്ന പ്രിൻസാണ് ഭാര്യ പ്രിയങ്കയെയും ഭാര്യാമാതാവ് നേശത്തെയും കൊലപ്പെടുത്തിയത്.

ഇടുക്കി പീരുമേട്ടിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻമേരി എസ്റ്റേറ്റിൽ താമസിക്കുന്ന പ്രിൻസാണ് ഭാര്യ പ്രിയങ്കയെയും ഭാര്യാമാതാവ് നേശത്തെയും കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പ്രിയങ്കയുടെ പിതാവ് ഇസ്രാവേലിന് പരുക്കേറ്റു. Also Read: വീട്ടിൽ പെയിന്‍റിങ് ജോലിക്കെത്തിയയാളുമായി പ്രണയം; ഭർത്താവിനെ കൊന്ന് റോഡപകടമാക്കി, ഒടുവിൽ കുടുങ്ങി


ബുധനാഴ്ച രാത്രി ഏഴരയോടെ ഗ്ലെൻമേരി എസ്റ്റേറ്റിലെ ലയത്തിലായിരുന്നു സംഭവം. പരുക്കേറ്റ ഇസ്രാവേലിനെ പീരുമേട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം വീട്ടിൽത്തന്നെ തുടർന്ന പ്രിൻസിനെ പീരുമേട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ENGLISH SUMMARY:

A double murder was reported in Glenmary Estate, Peerumade, in Kerala’s Idukki district. A man named Prince allegedly killed his wife, Priyanka, and mother-in-law, Nesath, on Wednesday evening. His father-in-law, Israel, was injured while trying to intervene and was admitted to a hospital. Police suspect a family dispute may have led to the incident and have taken Prince into custody for further investigation.