തൃത്താല ഹാപ്പിയാണോ? തൃത്താല നിയോജക മണ്ഡലത്തിന്റെ രാഷ്ട്രീയ ഭാവി ഇത്തവണ ആരുടെ കൈകളിലാകും? തൃത്താല ഇക്കുറി വി.ടി ബല്‍റാമിലൂടെ കോണ്‍ഗ്രസ് തിരികെപ്പിടിക്കുമോ? അതോ എം.ബി രാജേഷിലൂടെ തൃത്താല എല്‍ഡിഎഫ് നിലനിര്‍ത്തുമോ? സിറ്റിങ് എംഎൽഎയും രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയുമായ എം.ബി രാജേഷും കോണ്‍ഗ്രസിലെ പ്രമുഖനും രണ്ട് ടേം തൃത്താല എംഎൽഎയുമായിരുന്ന വി.ടി ബൽറാമും നേർക്കുനേർ വരുമ്പോള്‍ ജനം ആര്‍ക്ക് വിധിയെഴുതും? ബിജെപി സ്ഥാനാർത്ഥിയായി വി.ഉണ്ണികൃഷ്ണൻ മാസ്റ്ററാണ് രണ്ട് വമ്പന്മാര്ക്കൊപ്പം തൃത്താല പിടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. തൃത്താല ഇത്തവണ ആര്‍ക്കൊപ്പം? കാണാം വോട്ടുകവല.