ഏത് കേസിലാണെങ്കിലും പ്രതിഭാഗത്തുണ്ടാകുന്ന പ്രതികള്‍ തെളിവെടുപ്പ് സമയത്ത് കുറ്റം സമ്മതിക്കുന്നുണ്ടെങ്കിലും വിചാരണാക്കാലയളവില്‍ ഏത് കുറ്റവാളിയും കുറ്റം നിഷേധിക്കുന്ന കാഴ്ച്ചകളാണ് കോടതിയിലെ വിചാരണാ വേളയില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ആദ്യ ഘട്ടങ്ങളില്‍ ഒരുപക്ഷേ കുറ്റം സമ്മതിക്കുന്നതെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടാകാം. തെളിവടക്കം കുറ്റം സമ്മതിക്കുന്നുണ്ടാകാം. തൊണ്ടിമുതലെല്ലാം കാണിച്ചുകൊടുക്കുന്നുണ്ടാകാം. പക്ഷേ അതെല്ലാം കണ്ടെത്തിക്കൊണ്ട് അന്വേഷണസംഘം പിന്നീട് കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍ വാദത്തിലേക്ക് വരുമ്പോള്‍ അതെല്ലാം ഒന്നടങ്കം നിഷേധിക്കുന്നു. പ്രത്യേകം ഒരു പ്രതിഭാഗം അഭിഭാഷകന്‍ നിന്നുകൊണ്ട് എന്തൊക്കെയാണോ പറയുന്ന കാര്യങ്ങള്‍, എന്തൊക്കെയാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത് അതെല്ലാം ഒന്നടങ്കം നിഷേധിക്കുക, എതിര്‍ക്കുക, അതിലൊക്കെ എന്തെങ്കിലും പാളിച്ചകളുണ്ടെങ്കില്‍ കണ്ടെത്തി പ്രതി കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടാനുളള ശ്രമമാണ് പലപ്പോഴും ഉണ്ടാകാറുളളത്. പലപ്പോഴും രക്ഷപ്പെടുകയും ചെയ്യും. പക്ഷേ ഡോ. വന്ദനക്കേസിലേക്ക് വരികയാണെങ്കില്‍ പ്രതി അത്തരം രീതിയിലുളള പലശ്രമങ്ങളും നടത്തിയപ്പോഴും ഇന്നലെ കുറ്റക്കാരനെന്ന് വിധിച്ചുകൊണ്ട് കോടതി ആ ഉത്തരവ് ഇറക്കിയിരിക്കുന്നു. നാളെ പ്രതി സന്ദീപിനുളള ശിക്ഷ പ്രഖ്യാപിക്കും. എങ്ങനെയാണ് 2023 മെയ് 10ന് ശേഷം ഈ വിചാരണാക്കാലയളവില്‍ സന്ദീപിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്താനുണ്ടായ പ്രോസിക്യൂഷന്‍റെ നടപടികള്‍ മുന്നോട്ടുപോയത്? 

ENGLISH SUMMARY:

In court trials, defendants often confess during evidence collection but deny guilt during the trial period. This behavior is a common strategy employed by defense lawyers to seek acquittal, and while it often succeeds, the recent Dr. Vandana case verdict highlights instances where such attempts were unsuccessful.