ഇക്കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കേരളത്തില്‍ എന്ത് മാറിയെന്ന് ചോദിച്ചാല്‍, കേരളത്തിലെ റോഡുകള്‍ നോക്കൂ പാലങ്ങള്‍ നോക്കൂ എന്ന് ആത്മവിശ്വാസത്തോടെ പറയും സിപിഎം. ആ റോഡും പാലമൊക്കെ പണിയുന്ന വകുപ്പിന്‍റെ മന്ത്രിയാണ് ഇന്ന് മന്ത്രിക്ക് മാര്‍ക്കെത്ര എന്ന പരിപാടിയില്‍. മന്ത്രി പി എ മുഹമ്മദ് റിയാസ്. പിഡബ്ല്യുഡി മാത്രമല്ല ടൂറിസം എന്ന പ്രധാനപ്പെട്ട വകുപ്പും കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം കയ്യാളുന്നു. ബേപ്പൂരില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലേക്ക് ആദ്യമായി ജയിച്ചുവരുന്നത്. ഈ 5 വര്‍ഷക്കാലയളവില്‍ സ്വന്തം വകുപ്പുകളില്‍ എന്തൊക്കെ സര്‍പ്രൈസുകള്‍ അദ്ദേഹം ചെയ്തു എന്ന് അദ്ദേഹം തന്നെ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ഇടപെടലും മൂലമാണ് കേരളത്തിലെ ദേശീയപാതാവികസനം യാഥാര്‍ഥ്യമായതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ദേശീയപാതാ അതോറിറ്റിയും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാതാ 66ന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണം കരാറുകാരുടെ അനാസ്ഥയെന്ന് മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പേ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. അഭിമുഖം കാണാം.