തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 15 വയസുകാരി. മരുതത്തൂര്‍ സ്വദേശിനി അനഖയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും  സംശയം പ്രകടിപ്പിച്ചു.ആഴമില്ലാത്ത പൊതു കുളത്തില്‍ അനഖ എന്തിനെത്തിയെന്നാണ് ബന്ധുക്കളുടെ സംശയം.  

കഴിഞ്ഞ  ദിവസം രാവിലെ പത്തരയോടെയാണ്  അനഖയെ കാണാതാവുന്നത്. തുടര്‍ന്ന് അനഖ പോകാന്‍ സാധയതയുളള സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്നുളള അന്വേഷണത്തിലാണ് തൊട്ടടുത്ത  കുളത്തിന്‍റെകരയില്‍ നിന്ന് അന്‍ഖയുടെ ചെരിപ്പ് കണ്ടെത്തുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ ഉള്‍പ്പെടെ അറിയിച്ച് കുളത്തില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മാരായമുട്ടം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥനനിയായിരുന്ന അനഖ 2 ദിവസം മുമ്പ് നടന്ന പരീക്ഷ എഴുതിയിരുന്നു.

മറ്റ് ബുദ്ധിമുട്ടുകളൊന്നും കുട്ടിക്ക് ഇല്ലെന്നാണ് സ്കൂള്‍ അധികൃതര്‍ അറിയിക്കുന്നത് . കുട്ടിയുടെ മരണം പോലീസ് കൃത്യമായി അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു. വീട്ടില്‍ ആരുമില്ലാതിരിക്കെ ആത്മഹത്യ ചെയ്യാന്‍ കുട്ടി കുളത്തിലേക്ക് പോകുമോ എന്നതാണ് എല്ലാവരും സംശയം. 

ENGLISH SUMMARY:

The death of Anakha, a 15-year-old resident of Maruthathoor who was found dead in a pond in Neyyattinkara, Thiruvananthapuram, has sparked suspicion among relatives and local residents. Family members have raised concerns regarding the circumstances of the incident, questioning why Anakha would have gone to the shallow public pond where her body was discovered. They are calling for a deeper investigation into the mystery surrounding her death