ഒരാഴ്ച മുമ്പാണ് ജസ്ലിയ ജോൺസന്റെ കുടുംബത്തിലേക്ക് ആ വിധി കാറിന്റെ രൂപത്തില്‍ ഇരമ്പിയെത്തിയത്. പഠനത്തിലും സ്പോര്‍ട്സിലും മികവോടെ പറന്നുനടന്ന മിടുമിടുക്കി... ആരെയും ബുദ്ധിമുട്ടിക്കാതെ പഠിക്കാനുള്ള പണം സ്വയം ജോലിയെടുത്ത് കണ്ടെത്തിയവള്... സുന്ദരമായൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയവള്‍...ആ സ്വപ്നങ്ങളിലേക്ക് കരിനിഴല്‍ വീഴ്ത്തിയായിരുന്നു ഡോക്ടര്‍ സിറിയക് തന്റെ കാര്‍ പാഞ്ഞുകയറ്റിയത്....ജീവന് രക്ഷിക്കേണ്ട കരങ്ങള്‍ തന്നെ ജീവനെടുത്ത നിമിഷം... തന്റെ കര്‍ത്തവ്യം പോലും മറന്ന് ഇരുളിലേക്ക് അയാള്‍ ഓടിമറഞ്ഞപ്പോള്‍, വീട്ടുകാരും കൂട്ടുകാരും അധ്യാപകരും അവളെയറിയാവുന്ന എല്ലാവരും പ്രാര്‍ഥനയോടെ ദിനങ്ങളെണ്ണി... മൂന്നാംദിനം അവളെ വിധി തട്ടിയെടുക്കുമ്പോഴും, ആ നോവിനിടയിലും നാല് പേർക്ക് പുതുജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകിയായിരുന്നു ജസ്ലിയയുടെ മടക്കം.
ഫെബ്രുവരി 28ന് ശനിയാഴ്ച അങ്കമാലി ടെൽക്ക് ജംക്ഷനു സമീപത്തു വച്ചാണ് ജസ്ലിയയെ ഡോ. സിറിയക്കിന്റെ കാര്‍ ഇടിക്കുന്നത്. വൈകീട്ട് ഏഴരയോടെ ലക്ഷ്മിഭവൻ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. കോളജ് ഹോസ്റ്റലിലേക്കു നടന്നു പോവുകയായിരുന്ന ജസ്ലിയയെ പിന്നിൽനിന്ന് അതിവേഗം പാഞ്ഞെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.