ഒരു മുന്നണിയുടെയും ഉറച്ച കോട്ടയെന്ന വിശേഷണം പീരുമേടിനില്ല. ഏങ്കിലും 2006 മുതല്‍ തുടര്‍ച്ചയായി സിപിഐക്കാണ് ജയം. ഇടതുപാര്‍ട്ടികള്‍ക്കൊപ്പം കോണ്‍ഗ്രസിനും ഉറച്ച സ്വാധീനമുള്ള മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും തോട്ടം തൊഴിലാളികളാണ്. തോട്ടം തൊഴിലാളി ട്രേഡ് യൂണിയനുകളുടെ ശക്തി കേന്ദ്രമാണ് മണ്ഡലം. വ്യാപിച്ചുകിടക്കുന്ന തേയിലത്തോട്ടങ്ങള്‍, മലയോര ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ വാഗമണ്‍,തേക്കടി, പരുന്തുംപാറ, പാഞ്ചാലിമേട്...പീരുമേടിന്‍റെ ഭൂമിശാസ്ത്രത്തിലെ സൗന്ദര്യം ഇവയിലുണ്ട്. എന്നും വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട്– കുടിയേറ്റക്കാരുടെയും കര്‍ഷക ജനതയുടെയും ജീവിതത്തെയും അവരുടെ ആശങ്കകളെയും തരാതരം സ്വാധീനിക്കാന്‍ രാഷ്ട്രീയ നേതൃങ്ങള്‍ക്ക് കഴിയുന്ന പലഘടകങ്ങളും പീരുമേടിന് സ്വന്തം. മണ്ഡലത്തിന്‍റെ രാഷ്ട്രീയവും ഇവയോട് ഇഴചേരുന്നു. തോട്ടം മേഖലയിലെ അരക്ഷിതാവസ്ഥയിലാണ് രണ്ടുപാര്‍ട്ടികളുടെയും ഊന്നല്‍. അത്രമാത്രം പ്രതിസന്ധിയിലാണ് മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വരുന്ന വോട്ടര്‍മാരും.അവരുടെ വിശ്വാസം നേടാന്‍ പിടിപ്പതു പണിയെടുക്കേണ്ടിവരും. കാണാം ഇന്നത്തെ ഹോട്ട് സീറ്റ്.

ENGLISH SUMMARY:

Peermade constituency in Kerala, while not a stronghold for any single front, has consistently seen victories for the CPI since 2006. The majority of voters in this area, which is a hub for plantation worker trade unions, are plantation laborers, and their trust is crucial for political parties to gain.