തിരുവല്ല സ്പായിൽ നടന്നത് അതിക്രൂര പീഡനം. കഴുത്തിൽ കത്തി വെച്ച് പീഡിപ്പിച്ചപ്പോൾ അലറി കരഞ്ഞിട്ടും സഹപ്രവർത്തകർ പോലും രക്ഷയ്ക്ക് എത്തിയില്ലെന്ന് അതിജീവിത. ബിസിനസ് തകർക്കാനുള്ള ക്വട്ടേഷനാണ് നടന്നതെന്ന് സ്പാ ഉടമ ഡോ.സഞ്ജയ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ മറ്റൊരു സ്പാ ഉടമയാണെന്ന് സംശയിക്കുന്നെന്നും ഇവര്‍ പറഞ്ഞു. ഒന്നാംപ്രതി മരണ സുബിന് മേൽ വീണ്ടും കാപ്പ ചുമത്താനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം.

50,000 രൂപ ആവശ്യപ്പെട്ടാണ് ഞായറാഴ്ച മരണ സുബിനും കൂട്ടരും സ്പായിലെത്തിയത്. സുബിൻ സ്പാ ജീവനക്കാരിയെ ശരീരമാസകലം മർദിച്ച ശേഷം പീഡിപ്പിച്ചു. സ്പായിലെത്തിയ കസ്റ്റമറെയും നഗ്നമാക്കി ഇരുവരുടെയും നഗ്നചിത്രങ്ങൾ പകർത്തി. നടന്നത് ക്വട്ടേഷനാണെന്നും ഉന്നത സ്വാധീനമുള്ളതിനാൽ ആരെയും ഭയമില്ലെന്നും സുബിൻ പറഞ്ഞെന്ന് അതിജീവിത വെളിപ്പെടുത്തി

ENGLISH SUMMARY:

Thiruvalla spa incident involved a brutal assault and sexual assault on a spa employee. The survivor revealed that colleagues did not intervene even when a knife was held to her throat, and the spa owner suspects the attack was a "quotation" to sabotage his business, with another spa owner being a suspect.