താമരശേരിയിലെ ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. താമരശേരിയിലെ ഫ്ലാറ്റിലാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിക്കുന്ന ആണ്‍സുഹൃത്ത് ആദിലാണ് ഹസ്നയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഹസ്ന ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ചാണ് ആണ്‍സുഹൃത്ത് ആദിലിനൊപ്പം താമസം തുടങ്ങിയത്. പിന്നീടാണ് കഥയില്‍ പല ട്വിസ്റ്റുകളും വരുന്നത്. ആദിലിന് ഹസ്ന അയച്ച ശബ്ദ സന്ദേശം എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ആ ഫോണ്‍സംഭാഷണം കേന്ദ്രീകരിച്ച് പൊലീസിന്‍റെ അന്വേഷണം എവിടെവരെയായി?. കൊടി സുനിക്കെതിരായ അന്വേഷണം നിലവില്‍ നടക്കുന്നുണ്ടോ? ഏത് ഘട്ടത്തിലാണ് ആദിലിലേക്കും ടീമിലേക്കുമുള്ള അന്വേഷണം പൊലീസ് നടത്തുന്നത് എന്നറിയാനാണ് ഹസ്നയുടെ കുടുംബവും നാട്ടുകാരും കാത്തിരിക്കുന്നത്.