മലപ്പുറം പുറത്തൂർ പടിഞ്ഞാറക്കരയിൽ ഭാര്യ ഫൗസിയയെ കൊലപ്പെടുത്തി പുഴയിൽ താഴ്ത്തിയ ശേഷം രക്ഷപ്പെട്ട പ്രതി ഹുസൈനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. തിരൂർ പൂക്കയിൽ വെച്ച് ബസിൽ നിന്നാണ് പ്രതി ഹുസൈൻ പിടിയിലായത്. ഞങ്ങളൊന്ന് കൈവച്ചശേഷം പൊലീസിന് തരട്ടെ എന്നാണ് പിടികൂടാൻ സഹായിച്ച നാട്ടുകാരുടെ ചോദ്യം.