നഗരാതിര്‍ത്തികള്‍ക്കുള്ളില്‍ സ്വന്തം സാമ്രാജ്യം കെട്ടിപ്പൊക്കിയ വ്യവസായി. സീറോ ഡെറ്റ് അഥവാ സാമ്പത്തിക ബാധ്യതയില്ലാത്ത വ്യവസായ സാമ്രാജ്യമെന്ന സ്വപ്നം സാധ്യമാക്കിയ അതികായന്‍. കേരളത്തിലും, കര്‍ണാടകയിലും, ദുബായിലുമായി വളര്‍ന്ന് പന്തലിച്ച കോണ്‍ഫി‍‍‍ഡന്റ് ഗ്രൂപ്പ് എന്ന വലിയ സാമ്രാജ്യം. ജനുവരി 30 ന് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് സി.ജെ.റോയ് എന്ന റിയല്‍ എസ്റ്റേറ്റ് അതികായന്‍ എത്തുന്നതുവരെ എല്ലാം സാധാരണം. ഒരു ഇടവേള ചോദിച്ച് ഓഫിസ് മുറിയിലേക്ക് പോയ റോയ് ഒരു വെടിയുണ്ടയില്‍ ജീവനൊടുക്കി. ശതകോടികളുടെ സാമ്രാജ്യം വിറങ്ങലിച്ച സമയം. എന്തിന് ഈ കടുംകൈ?