കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.സി.ജെ റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിട്ടുമില്ലെന്നും റോയിയുമായോ തിരിച്ചോ തര്‍ക്കമുണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പൊലീസിന് മൊഴി നല്‍കി. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ആസ്ഥാനത്തെ സിസിടിവിയില്‍ ഇതെല്ലാം വ്യക്തമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോണ്‍ഫറന്‍സ് റൂമില്‍ കാണാമെന്ന് പറഞ്ഞാണ് റോയി സ്വന്തം കാബിനിലേക്ക് പോയതെന്നും മൊഴിയില്‍ വിശദീകരിക്കുന്നു. അഡീഷനല്‍ കമ്മിഷണര്‍ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു റോയിയുടെ സഹോദരന്‍റെ ആരോപണം. ഇത് വാസ്തവമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. അതുകൊണ്ട് തന്നെ പരിശോധനയ്ക്കിടെ സ്വയം വെടിയുതിര്‍ത്ത് മരിക്കാനുള്ള ഒന്നും അന്നേ ദിവസം സംഭവിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കേന്ദ്ര ഇന്‍റലിജന്‍സ് വകുപ്പും റോയിയുടെ സാമ്പത്തിക ഇടപാടുകളിന്‍മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Income Tax Raid Kerala investigations reveal that the Income Tax Department officials stated they did not question Confident Group founder and chairman Dr. C.J. Roy or conduct a raid on Friday, refuting claims of conflict. The officials also mentioned that CCTV footage from the Confident Group headquarters clearly shows these events and denied allegations of mental harassment made by Roy's brother.