ഫെയ്സ് ക്രീം മാറ്റിവച്ചതിനു അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച മകൾ പിടിയിൽ. കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ സരസുവിനെയാണ് മകൾ നിവ്യ ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കമ്പിപ്പാര കൊണ്ടുള്ള അടിയിൽ വാരിയെല്ല് ഒടിഞ്ഞ സരസുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരച്ചിലിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലെത്തിച്ചത്