നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാനേതാവുമായ മരട് അനീഷ് കൊച്ചിയില്‍ പിടിയില്‍. ഹണിട്രാപ്പ് കേസ് പ്രതിക്കായുള്ള അന്വേഷണത്തിനിടെയാണ് യാദൃശ്ചികമായി അനീഷ് കുടുങ്ങിയത്. കൊയമ്പത്തൂര്‍ സ്വര്‍ണക്കൊള്ളക്കേസില്‍ ഒന്നാംപ്രതിയായ അനീഷിനെ കസ്റ്റഡിയിലെടുക്കാന്‍ ചാവടി പൊലീസും കൊച്ചിയിലെത്തി.