നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സീറ്റുകളുടെ എണ്ണം നൂറ്റിപ്പത്തിലും കൂടാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളാണ് വലുത്. അവരുടെ മുന്നറിയിപ്പ് പരിഗണിച്ച് തിരുത്തലോടെ മുന്നോട്ടുപോവുകയാണെന്നും ബിനോയ് വിശ്വം ന്യൂസ്മേക്കര്‍ സംവാദത്തില്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതി അടഞ്ഞ അധ്യായമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുന്നണിനയം പറയേണ്ടത് ഉത്തരവാദപ്പെട്ടവരാണെന്നും പുറത്തുള്ള ആരും പറയേണ്ടെന്നും ജമാ അത്തെ പരാമര്‍ശത്തില്‍ എ.കെ.ബാലന് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു.