പാലക്കാട് ചിറ്റൂരിലെ ആറുവയസുകാരന്‍ സുഹാന്റേത് മുങ്ങിമരണം എന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. നാല് ദിവസം മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം അതുവഴി പോയിരുന്നു. കുളത്തിലിറങ്ങി അബദ്ധത്തില്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് സൂചന. സുഹാനു വേണ്ടിയുള്ള പ്രാർഥന ഫലിച്ചില്ല. തിരച്ചിലിന്റെ ഇരുപത്തിരണ്ടാം മണിക്കൂറിൽ വീടിനു സമീപത്തെ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാണാതായതിനു പിന്നാലെ അമ്മയും നാട്ടുകാരും തിരഞ്ഞ കുളത്തിലാണ് രാവിലെ മൃതദേഹം കണ്ടത്.