ഹേറാം എന്നുവിളിച്ച് മഹാത്മാവ് വെടിയേറ്റുവീണ ഈ മഹാരാജ്യത്തിലെ ഈ കേരളത്തില്‍ റാം നാരായണ്‍ എന്നുപേരുള്ള ഒരു അതിഥി തൊഴിലാളിയെ പത്തിലേറെ മലയാളികള്‍ ചേര്‍ന്ന് അടിച്ചും ചവിട്ടിയും കുത്തിയും കൊന്നു. 31 വയസേയുള്ളു ആ ഛത്തീസ്ഗഡുകാരന്. മലയാളി അന്നദാതാവെന്ന് സ്വന്തം നാട്ടില്‍ നമ്മുടെ ഭായിമാര്‍ വിളിച്ചുപോന്നിടത്ത്, നമ്മളിലൊരുവനെ പൈശാചികമായി കൊന്ന മനുഷ്യരുള്ള നാടെന്നും അവരവിടെ ഇന്നലെമുതല്‍ പറയുന്നുണ്ടാകും. സ്ത്രീകളടക്കം പ്രതികളുണ്ട്. പലരും നാടുവിട്ടു. പാലക്കാട്‌ വാളയാർ ആൾക്കൂട്ടക്കൊലയിൽ പിടിയിലായ പ്രതികളിൽ 4 പേർ BJP അനുഭാവികളും ഒരാൾ CITU പ്രവർത്തകനുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പ്രതികളെ പിടികൂടിയിലെത്തിച്ചപ്പോൾ കാണാൻ  സുബൈർ വധകേസിലെ പ്രതി ജിനീഷെത്തിയെന്നും റിപ്പോർട്ട്‌. അതേസമയം റാംനാരായണന്‍റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.

ENGLISH SUMMARY:

The brutal mob lynching of Ramnarayan, a migrant worker from Chhattisgarh in Walayar, exposes a dark side of Kerala’s social fabric. As political affiliations surface behind the crime, the incident sparks a heated debate on rising hate politics and the safety of migrant workers in the state.