മാനസിക വെല്ലുവിളി നേരിട്ടിരുന്ന അട്ടപ്പാടിയിലെ മധു എന്ന യുവാവ് ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത് 2018 ഫെബ്രുവരി 22ന് ആണ്. മധുവിന്റെ ഓർമയ്ക്കുതാഴെ പല പുതിയപേരുകളും ക്രൂരതയുടെയും അപമാനത്തിന്റെയും വിവേചനത്തിന്റെയും മഷികൊണ്ട് ഇപ്പോഴും എഴുതപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. നിയമം കയ്യിലെടുത്ത് അക്രമത്തിനു മുതിരാൻ ആൾക്കൂട്ടത്തിനു ധൈര്യമുണ്ടാകുന്നതു നാടിന്റെ അധോഗതിയിലേക്കുള്ള പോക്കാണെന്ന് നാം തിരിച്ചറിയണം. . രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും തലയുയർത്തുന്ന ഈ അക്രമവാസന പരിഷ്കൃതസമൂഹത്തെ പരസ്യമായി വെല്ലുവിളിക്കുന്നതാണ്.മധുവിന്‍റെ കൊലപാതകത്തിന്‍റെ ശേഷം ഉയര്‍ന്ന ജനരോഷത്തിലും പലര്‍ക്കും നേരെ വെളുത്തില്ല. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വഴയില്‍ മാര്‍ഗതടസമുണ്ടാക്കിയെന്ന് ആരോപിച്ച് ആദിവാസി യുവാവ് സിജുവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച ദൃശ്യങ്ങളും പരിഷ്കൃത സമൂഹത്തെ ലജ്ജിപ്പിച്ചില്ലേ...വീണ്ടും തുടരുകയാണ്... പേരുമാറിയെന്നേ ഉള്ളൂ... ചത്തീസ് ഗഡ് സ്വദേശി റാംനാരായണന്‍...ഇതരസംസ്ഥാനതൊഴിലാളിയെന്ന് ഒാമനപ്പേരിട്ട് വിളിച്ചാല്‍ മാത്രം തീരുന്നതാണോ നമ്മുടെ മനുഷ്യത്വം.