നീതി നടത്തിയാല്‍ പോരാ, നീതി നടത്തിയെന്ന് ബോധ്യപ്പെടുത്തുകയും വേണം...... ഇംഗ്ലീഷ് ന്യായാധിപനായിരുന്ന ലോര്‍ഡ് ചീഫ് ജസ്റ്റിസ് ഗോര്‍ഡന്‍ ഹീവാര്‍ട്ടിന്റെ പ്രസിദ്ധമായ ഉദ്ധരണി. നടി ആക്രമണക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളും കുറ്റക്കാരെന്ന് വിചാരണക്കോടതി വിധിച്ചു കഴിഞ്ഞു. ഗൂഢാലോചനക്കുറ്റം തെളിയിക്കാനാകാതിരുന്നതോടെ ദിലീപടക്കം നാല് പ്രതികള്‍ കുറ്റവിമുക്തരുമായി. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിച്ചോ? ഇല്ലായെന്നും അര്‍ഥനീതിമാത്രമാണ് ലഭിച്ചതെന്നും വാദം ശക്തം. കോടതി വിധിയെ മാനിക്കുന്നുവെന്ന് ഒരു വിഭാഗം. ദിലീപ് കുറ്റവിമുക്തനായതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ മറുഭാഗത്ത്. ഇവിടെ ചോദ്യം വളരെ ലളിതമാണ്...... സാധാരണക്കാരന് മനസിലാകുന്ന തലത്തിലേക്ക് നീതിയാണ് നടത്തിയതെന്ന് ബോധ്യപ്പെടുത്താന്‍ കോടതിക്ക് സാധിച്ചോ?