എട്ടുവര്‍ഷം, എട്ടുമാസം. മലയാളസിനിമയിലെ ജനപ്രിയനായകനായി തിളങ്ങിനില്‍ക്കേ ജയിലിലേക്ക് പോയ നടന് ഇത് തിരിച്ചുവരവിന്‍റെ സമയം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. നടനെതിരായ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാനായില്ല. കോടതി വെറുതെ വിട്ടശേഷമുള്ള ദിലീപിന്‍റെ പ്രതികരണം പുതിയ വിവാദത്തിന് തിരികൊളുത്തുന്നതായിരുന്നു. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖര്‍ രംഗത്തുവന്നുകഴിഞ്ഞു. വിഡിയോ കാണാം.