കേരളം കേട്ടുതരിച്ച, സമാനതകളില്ലാത്ത, നടി ആക്രമണക്കേസിന്‍റെ ശിക്ഷാവിധി കുറിക്കാന്‍ പോകുന്നു നാളെ. എട്ടാണ്ട് പിന്നിട്ട.. മൊഴിമാറ്റങ്ങളുടെയും നിറം മാറ്റങ്ങളുടെയും നാടകീയതകള്‍ പലത് പലത് കണ്ട സംഭവബഹുല വിചാരണയ്ക്കൊടുവില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി. എം.വര്‍ഗീസാണ് വിധി പറയുന്നത്. എട്ടാം പ്രതി ദിലീപ് അഴിയെണ്ണുമോ എന്നതിലേക്കാണ് നാടിന്‍റെ നോട്ടമധികവും. ദിലീപിനെതിരെ ചാര്‍ത്തപ്പെട്ട ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കപ്പെടും, എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെടും, എല്ലാ പ്രതികളും ശിക്ഷിക്കപ്പെടും..എന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് നടിക്ക് വേണ്ടി പോരാടിയ, അവള്‍ക്കൊപ്പം നിന്ന അഭിഭാഷകരുടെ ആത്മവിശ്വാസവും പ്രതീക്ഷയും.