കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് സംസ്ഥാനത്താകെ വലിയ മുന്നേറ്റമുണ്ടായപ്പോള്‍ രണ്ട് നഗരസഭകള്‍ പിടിച്ചെടുത്ത് ബിജെപി കേരളത്തിലെ രാഷ്ട്രീയനേതൃത്വത്തെ ആകെ വിസ്മയിപ്പിച്ചു.
അതിലൊന്നാണ് പന്തളം നഗരസഭ. പന്തളത്ത് ഇത്തവണ എന്താണ് സാഹചര്യം? മാറുമോ അതുപോലെ നില്‍ക്കുമോ? തെക്കന്‍ കേരളം ആകെ പോളിങ് ബൂത്തിലേക്ക് പോകാന്‍ രണ്ട് പകലുകള്‍ മാത്രമുള്ളപ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയടക്കമുള്ള വിഷയങ്ങള്‍ പത്തനംതിട്ടയെ സ്വാധീനിക്കുമോ?