pinarayi2

തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്വല മുന്നേറ്റം നടത്തിയ ഇടതുമുന്നണിക്ക് അഭിനന്ദനങ്ങളുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്. അദ്ധ്വാനിക്കുന്നവന്റെ  തത്വശാസ്ത്രത്തെ തോൽപ്പിക്കാനാവില്ലെന്നും ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോൾ ഒപ്പം നിന്ന് പകർന്ന ധൈര്യം മലയാളി മറക്കില്ലെന്നും റോഷൻ പറയുന്നു.

 

റോഷൻ ആൻഡ്രൂസിന്റെ വാക്കുകൾ:

 

അഭിനന്ദനങ്ങൾ

 

അറിയാമായിരുന്നു..... പേമാരിയിൽ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്.

 

അറിയാമായിരുന്നു.... അദ്ധ്വാനിക്കുന്നവന്റെ  തത്വശാസ്ത്രത്തെ തോൽപ്പിക്കാനാവില്ലെന്ന്

 

അറിയാമായിരുന്നു..... മലയാളിക്ക്  മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോൾ ഒപ്പം നിന്ന് പകർന്ന ധൈര്യമെന്ന്

 

അറിയാമായിരുന്നു.... സാരഥിയുടെ കരങ്ങളിൽ തേര് സുരക്ഷിതമെന്ന്

 

അറിയാമായിരുന്നു... ഈ ചെങ്കോട്ടയുടെ കരുത്ത്

 

ഈ കൊടിയടയാളത്തിലെ സത്യം

 

ഈ ചുവപ്പൻ വിജയം!