മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നത് ആരും മറന്നിട്ടുണ്ടാകില്ല. ആരെങ്കിലും മറന്നെങ്കില്‍ തന്നെ, അവര്‍ ഇപ്പോള്‍ വീണ്ടും ഓര്‍ത്തിട്ടുണ്ടാകും. കൂരിയാട് സംഭവിച്ചതെന്താണോ, അതുപോലെ തന്നെ ഒരു ദുരന്തം, ഇന്നലെ കൊല്ലം കൊട്ടിയത്തിന് സമീപം ഉണ്ടായി.
മൈലക്കാട് നിര്‍മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്നു. ദേശീയപാതയുടെ പാര്‍ശ്വഭിത്തി, സര്‍വീസ് റോഡിലേക്ക് ചരിഞ്ഞു. സര്‍വീസ് റോഡ് വിണ്ടുകീറി. ഒരു സ്കൂള്‍ ബസ് ഉള്‍പ്പടെ നാല് വണ്ടികള്‍ സര്‍വീസ് റോഡിലുണ്ടായ വിള്ളലില്‍ കുടുങ്ങി. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
ചടങ്ങെന്നപ്പോലെ അപകടസ്ഥലത്തെത്തിയ ഉത്തരവാദപ്പെട്ടവര്‍ സംഭവിച്ച ദുരന്തത്തെ നനിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് വിചിത്ര വാദം. അപകടത്തില്‍ അന്വേഷണം നടത്തുമെന്ന പതിവ് പല്ലവിയും. മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചിട്ടും, പാതാളക്കുഴികളാണോ ബാക്കിയാകുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം.