2020 ഡിസംബര്‍ 28ന് നിലവിലെ തിരുവനന്തപുരം കോര്‍പറേഷനിലെ പുതിയ ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ ജില്ലയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല. എല്‍ഡിഎഫ് തന്നെ തിരുവനന്തപുരം കോര്‍പറേഷന്‍ നിലനിര്‍ത്തി. എന്‍ഡിഎ രണ്ടാംസ്ഥാനത്ത് വന്നു. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു. ജില്ലയിലാകെ എല്‍ഡിഎഫിന്‍റെ മേല്‍ക്കൈ പ്രകടമായിരുന്നു. സംസ്ഥാനത്തും അങ്ങനെ തന്നെ. അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന മേയര്‍ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയര്‍ ആയിരുന്നു എന്നതും വ്യത്യസ്തമായ കാഴ്ചയായിരുന്നു. 2025ല്‍ കേരളമാകെ പോളിങ് ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ആരായിരിക്കും തിരുവനന്തപുരത്ത് മേല്‍ക്കെ നേടുക? ഏതൊക്കെ വിഷയങ്ങള്‍ ജനവിധി തീരുമാനിക്കും? വട്ടിയൂര്‍കാവിലെ വോട്ടുകവല പരിശോധിക്കുന്നു.