മാതാപിതാക്കളെ മകന്‍ അതിക്രൂരമായികൊലപ്പെടുത്തിയ ഞെട്ടലിലാണ് കായംകുളം പുല്ലുകുളങ്ങര ഗ്രാമം. നാട്ടുകാരനായ പീടികച്ചിറ നടരാജനെയും ഭാര്യ സിന്ധുവിനേയും ആക്രമിച്ച അഭിഭാഷകന്‍ കൂടിയായ മകന്‍ നവജിത്തിനെ കനകക്കുന്ന് പൊലീസ് ഇന്നലെതന്നെ കസ്റ്റഡിയിൽ എടുത്തു.ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനിരിക്കേയാണ് ഇന്നലെ രാത്രി മാതാപിതാക്കളെ നവജിത്ത് ആക്രമിച്ചത്. രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനമായിരുന്നു. ഇടയ്ക്ക് ലഹരിമരുന്നുകളും ഉപയോഗിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാതാപിതാക്കളെ ആക്രമിച്ചത്.