കേസെടുത്ത് രണ്ടാം ദിവസവും ഒളിവില്‍ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്നലെ വക്കാലത്ത് ഒപ്പിടാനായി തിരുവനന്തപുരത്തെത്തിയെന്ന് അഭിഭാഷകന് പറഞ്ഞു. പരാതി വ്യാജമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചതായും അഭിഭാഷകന് അവകാശപ്പെട്ടു. അതിനിടെ രാഹുലിന് വേണ്ടി പൊലീസ് തിരച്ചില്‍ വ്യാപകമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.