അന്വേഷണത്തിന്റെ ഓരോ മണിക്കൂറിലും തെളിവുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് നമുക്ക് അറിയാം. പക്ഷെ, കേരള പൊലീസ് രണ്ടുവര്‍ഷം പിന്തുടര്‍ന്ന് പിടികൂടിയ വലിയ മോഷണസംഘത്തിന്റെ വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നത്. ഇതടക്കം നമ്മള്‍ പരിശോധിക്കുന്നുണ്ട്. ലോ ആന്‍ഡ് ഓര്‍ഡര്‍ കാണാം.
പനങ്ങാട് പൊലീസ് ഇന്ന് നടത്തിയത് വലിയ ഒരു ഓപ്പറേഷന്റെ ബാക്കിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തുന്ന അന്വേഷണത്തില്‍ പ്രതികളെ പിടിച്ചിരിക്കുന്നു. 2023ല്‍ നെട്ടൂര്‍ സ്വദേശിയുടെ സ്വിഫ്റ്റ് കാര്‍ മോഷ്ടിക്കപ്പെടുകയാണ്. മോഷ്ടിച്ചതിന് ശേഷം ഇവര്‍ അന്ന് ആ കാര്‍ പൊളിച്ചുവിറ്റു. പക്ഷെ, പ്രതികളില്‍ ഒരാള്‍ കാറിനകത്ത് ഉണ്ടായിരുന്ന ഫോണ്‍ സിം മാറ്റി ഉപയോഗിച്ചു. അതോടുകൂടി, അന്വേഷണസംഘത്തിന് പുതിയ തുമ്പ് കിട്ടി. പിന്നീട്, വലിയ ഒരു ടീമിനായി ആണ് അന്വേഷണമെന്ന് പൊലീസുകാര്‍ക്ക് മനസിലായി.
2023ല്‍ എന്തൊക്കെയാണ് ഉണ്ടായത്. അന്ന് പൊലീസിന് കിട്ടിയ പ്രാഥമിക വിവരങ്ങള്‍ എന്തെല്ലാമായിരുന്നു?
തങ്ങള്‍ തേടുന്നവര്‍ അന്തര്‍സംസ്ഥാന മോഷ്ടാക്കളാണെന്ന് മനസിലായി. കാസര്‍കോട് സ്വദേശികളായ കെ.പി.അബൂബക്കര്‍, അബൂബക്കര്‍ സിദ്ദീഖ്, ഷാജിദ് എന്നിവരെയാണ് പിടിക്കാനുള്ളത് എന്നും മനസിലായി. 2005 മുതല്‍ തന്നെ നിരവധി കേസുകളില്‍ പ്രതികളാണവര്‍. മോഷണത്തിന് പുറമെ നിരവധി കേസുകള്‍. സ്വര്‍ണക്കടത്തിലും ലഹരിക്കേസുകളിലും പ്രതികളാണെന്നും മനസിലായി. തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും നീളുന്നതാണ് പ്രതികളുടെ കേസുകളുടെ പട്ടിക എന്നും മനസിലാക്കി. ഒന്നാം പ്രതിയായ കെ.പി.അബൂബക്കറിനെതിരെ കേരളത്തിലും തമിഴ്നാട് അതിര്‍ത്തിയിലും ഇരുപത്തിയഞ്ചോളം കേസുകളുണ്ടെന്നാണ് പനങ്ങാട് സി.ഐ. വിപിന്‍ ദാസ് പറയുന്നത്. രണ്ടാംപ്രതി അബൂബക്കര്‍ സിദ്ധിഖി എംഡിഎംഎ കേസിലുള്‍പ്പടെ പ്രതിയാണ്. മൂന്നാം പ്രതി ഷാജിദ് ചന്ദനക്കള്ളക്കടത്ത്, വാഹനമോഷണം, വാഹനം പൊളിച്ചുവില്‍ക്കല്‍ ഉള്‍പ്പടെയുള്ള കേസുകളിലും പ്രതിയാണ്. സിഐയ്ക്ക് കേസില്‍ എന്തൊക്കെയാണ് പറയാനുള്ളത്.
കേരളത്തില്‍ നിന്നും മോഷ്ടിച്ച് വാഹനം കൊണ്ടുപോകും,. കാറുകള്‍ മേട്ടുപ്പാളയത്ത് കൊണ്ടുപോയി പൊളിച്ചുവില്‍ക്കുന്ന രീതി. അവരുടെ മോഡസ് ഓപ്പറാന്റിയും പൊലീസ് കണ്ടെത്തി. വലിയ ഓപ്പറേഷനിലൂടെ നടത്തിയ അന്വേഷണം ലക്ഷ്യം കാണുകയായിരുന്നു. പ്രതികളുമായി മറ്റ് സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്, എന്തൊക്കെയാണ് പൊലിസിന്റെ കണ്ടെത്തല്‍