ശബരിമല സ്വർണ്ണ കൊള്ളയുടെ ആസൂത്രണത്തിന് തുടക്കമിട്ടത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ എന്ന് അന്വേഷണസംഘം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുകൂലമായ നടപടികൾ എടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതിനൊപ്പം സ്വർണ്ണപ്പാളികള്‍ ചെമ്പെന്ന് സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അടുപ്പമെന്ന് പത്മകുമാർ മൊഴി നൽകി. അന്വേഷണസംഘം കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുത്തേക്കും. അതേസമയം സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് അറിയില്ലെന്ന് 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മൊഴിനല്‍കി.