TOPICS COVERED

ശരണപാതയിൽ ഷോക്കേറ്റുപിടഞ്ഞുവീണ മലയണ്ണാന്റെ ജീവൻ രക്ഷിച്ച് അയ്യപ്പഭക്ത൯. കൂടിനിന്നവരുടെ കരഘോഷം കവർന്ന ഇടപെടലായിരുന്നു പട്ടാമ്പി സ്വദേശി ഉകേഷിന്റേത്.എബി കുര്യൻ പനങ്ങാട്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

അയ്യപ്പ ദർശനം കഴിഞ്ഞു മടങ്ങാനായി മരക്കൂട്ടത്ത് എത്തിയപ്പോഴാണ് വൈദ്യുതാഘാതമേറ്റു വീണ മലയണ്ണാൻ്റെ കരച്ചിൽ കേട്ടത്.  ഉട൯ ഓടിയെത്തിയ KSEBയിലെ കരാർ ജീവനക്കാര൯ കൂടിയായ ഉകേഷ് സിപിആർ നൽകി. വൈദ്യുതി ബോർഡിലെ സിപിആർ പരിശീലനം ഉകേഷന് കൂട്ടായി. പ്ലാസ്റ്റിക് കുപ്പിയുടെ സഹായത്തോടെ 15 മിനിറ്റോളം സി പി ആർ നൽകി. 

മലയണ്ണാൻ്റെ ശ്വാസം പതിയെ സാധാരണനിലയിലായി. രക്ഷാപ്രവർത്തനത്തിനിടെ ഉകേഷിൻ്റെ വരലുകൾ മലയണ്ണാൻ്റെ നഖം കൊണ്ട് മുറിഞ്ഞിരുന്നു. ഇതിനിടെ വിവരം അറിഞ്ഞ് സന്നിധാനം സ്റ്റേഷനിൽ നിന്നും വനപാലകരും സ്ഥലത്തെത്തി.വെറ്ററിനറി ഡോക്ടറുടെ പരിശോധനയ്ക്കു ശേഷം പ്രഥമ ശ്രൂഷ നൽകിയാണ് കാട്ടിലേക്കു വിട്ടത്. ഉപേഷിന്റെ രക്ഷാപ്രവർത്തനം സന്നിധാനത്തിന്റെ ഹൃദയം കവർന്നു.

ENGLISH SUMMARY:

Squirrel rescue is a heartwarming story from Sabarimala where an Ayyappan devotee saved a squirrel that had suffered an electric shock. The devotee, a KSEB employee, used his CPR skills to revive the animal, showcasing compassion and quick thinking.