മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ 2024 പുരസ്കാരം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് സമ്മാനിച്ച് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. രാഷ്ട്രീയമായി വിയോജിപ്പുള്ളവരില്‍ നിന്നും നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ന്യൂസ് മേക്കര്‍ പുരസ്കാരം സന്തോഷം നല്‍കുന്നുവെന്നും രാഷ്ട്രീയം സിനിമാ ജീവിതത്തെ ബാധിച്ചെന്നും അവാർഡ് ഏറ്റുവാങ്ങിയ ശേഷം  സുരേഷ് ഗോപി പ്രതികരിച്ചു.