തുറവൂർ–ദേശീയപാത 66ൽ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള 13 കിലോമീറ്റർ ദൂരത്ത് അപകടങ്ങൾ തുടർകഥയാകുന്നു. കോൺക്രീറ്റ് ഗർഡറുകൾ നിലം പതിച്ച് പിക്കപ് വാൻ ഡ്രൈവർ രാജേഷ് മരിക്കാനിടയായ സംഭവമാണ് ഏറ്റവുമൊടുവിലത്തേത്. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളിൽ അപകടങ്ങൾ പതിവാകുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തുകയാണ്.