ഓരോ കുറ്റകൃത്യം ഉണ്ടാകുമ്പോളും നല്‍കുന്ന നിര്‍ദേശങ്ങള്‍ അടുത്ത കുറ്റകൃത്യം ഉണ്ടായിട്ടാണ് ആലോചിക്കുന്നത് തന്നെ. ശ്രീക്കുട്ടിയുടെ മാത്രം അവസ്ഥയല്ല, കേരളത്തില്‍ പുറത്തിറങ്ങുന്ന ആരും സുരക്ഷിതരല്ലെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. 2019 മാർച്ച് 24നാണ് വെസ്റ്റ്ഹിലിൽനിന്നു കാണാതായ യുവാവ് വിജില്‍. കാണാതാകുമ്പോള്‍ വയസ് 29 .. വൈകിട്ട് വീട്ടില്‍ നിന്നിറങ്ങി തിരിച്ചുവന്നില്ല.. ദീപേഷ്, കെ.കെ.നിഖിൽ, രഞ്ജിത്തിന്‍റേയും കൂടെ ...നാടുവിട്ടുവെന്ന് സുഹൃത്തുക്കള്‍ ..സാഹചര്യങ്ങളെല്ലാം അനുകൂലം. ആറുവര്‍ഷങ്ങള്‍ക്ക് ഇപ്പുറം, 2025 എട്ടാം മാസം വെളിപ്പെടുത്തല്‍ സരോവരം പാര്‍ക്കിലെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയെന്ന് വിജിലിന്റെ ബൈക്ക് കല്ലായിയിൽ റെയിൽവേ സ്റ്റേഷനിൽ . റെയിൽവേയിൽ ബൈക്ക് ഉപേക്ഷിച്ച് വിജിന്‍ രക്ഷപെട്ടു നാടുവിട്ടുവെന്ന് പ്രചരിപ്പിച്ചു..പാതിദ്രവിച്ച നിലയില്‍ മൊബൈല്‍ പരിശോധിച്ചു..തിരികെ അന്വേഷണം സംഘം സരോവരത്തെ ചതുപ്പിലേക്ക്. ബ്രൗൺ ഷുഗർ കുത്തിവച്ചതിനെ തുടർന്നു മരിച്ചതാണെന്നും തെളിവു നശിപ്പിക്കാനായി മൃതദേഹം കോഴിക്കോട് നഗരത്തിലെ സരോവരം പാർക്കിനു സമീപത്തെ ചതുപ്പിൽ കെട്ടിത്താഴ്ത്തിതെന്നും കണ്ടെത്തല്‍. ആദ്യദിവസം പരിശോധനയില്‍ നിരാശ മഴ വെള്ളക്കെട്ട് മണ്ണുമാന്ത്രി യന്ത്രങ്ങള്‍ മാറിമാറിയെത്തി. ഏഴുദിവസം പ്രതീക്ഷയോടെ തിരച്ചില്‍..പരിശോധനയില്‍ ഷൂ കിട്ടി. പതിെയ വസ്ത്രങ്ങള്‍ കയറുകള്‍ കല്ലുകള്‍ ..ഒടുവില്‍ അസ്ഥികള്‍ . പ്രതികൾ മൃതദേഹം കെട്ടിത്താഴ്ത്തി 8 മാസത്തിനു ശേഷം വീണ്ടും ഇതേ സ്ഥലത്തെത്തി എല്ലെടുത്തു കടലിൽ ഒഴുക്കിയെന്നു മൊഴി നൽകിയിരുന്നു...വിജിലിന്‍റേതെന്ന് തെളിയിക്കണം..പോസ്റ്റുമോര്‍ട്ടത്തില്‍ കാര്യമായി ഒന്നും കിട്ടിയില്ല.