ബിഹാറിന് പിന്നാലെ കേരളം ഉള്‍പ്പടെ 12 ഇടങ്ങള്‍ ത്രീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിലേക്ക് കടക്കുകയാണ്.നിലവില്‍ ഉണ്ടായിരുന്ന വോട്ടര്‍ പട്ടിക, അതായത് കഴിഞ്ഞ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വരെ വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍ പട്ടിക 2025 ഒക്ടോബര്‍ 27 ഓടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മരവിപ്പിച്ചു.
അപ്പോള്‍ അഞ്ച് മാസങ്ങള്‍ക്ക് അപ്പുറം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെങ്കില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണം.അങ്ങനെ വോട്ട് ചേര്‍ത്താല്‍ മാത്രമേ വോട്ടര്‍മാരായി നമ്മള് നിലനില്കുകയുള്ളു. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെ ഒരു മാസമാണ് വോട്ടര്‍ പട്ടിക പരിഷ്കരണം നടക്കുക.
ഡിസംബര്‍ 9 ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടിക പ്രസിദ്ധീകിരച്ചാല് പരാതികള്‍ അറിയിക്കാം. ശേഷം ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍ പട്ടിക വരും. ആ പട്ടികയുടെ അടിസ്ഥനാത്തില്‍ കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 2026 നിയമസഭ തിരഞ്ഞെപ്പെ് നടക്കും. എന്തായാലും ചോദ്യങ്ങളും അശങ്കകളും പലതാണ് .