പത്തനംതിട്ടയിലേക്കാണ്, അവിടെ നിന്നും വന്നത് ഒരു ഹാക്കറുടെ കഥയാണ്. വെറും ഹാക്കറല്ല, തനി അണ്‍എത്തിക്കല്‍ ഹാക്കര്‍. ഹാക്കര്‍മാര്‍ എന്ന് നമ്മള്‍ കേള്‍ക്കുമ്പോള്‍ തന്നെ ചെയ്യാന്‍ പാടില്ലെന്ന് പറയുന്ന പ്രവൃത്തികളാണ് അയാള്‍ ചെയ്തിരുന്നത്. എന്തായിരിക്കും അത്? ആളുകളുടെ സ്വകാര്യ ഫോണ്‍ വിളി രേഖകളും ലൊക്കേഷന്‍ വിവരങ്ങളും ചോര്‍ത്തി നല്‍കുക. അടൂര്‍ കോട്ടമുകള്‍ സ്വദേശി ജോയല്‍.വി.ജോസ് ആള് ചില്ലറക്കാരനല്ല എന്നാണ് പൊലീസ് കണ്ടെത്തിയത്. ജോയല്‍ നിരവധി സൈബര്‍ ക്രൈമുകളുടെ ഭാഗമായിട്ടുണ്ട്. പണം വാങ്ങി ഒട്ടേറെ പേര്‍ക്ക് ഫോണ്‍ വിളി രേഖകള്‍ നല്‍കുക. കൃത്യമായ ലൊക്കേഷന്‍ അടക്കം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുക. അതായത്, അതീവ ഗൗരവമുള്ള സുരക്ഷാ ഭീഷണി. പക്ഷെ, ഇതില്‍ ഒരു ചോദ്യം പുറത്തേക്ക് വരുന്നത് എന്തെല്ലാം രേഖകള്‍ ഇതുപോലെ മറ്റുള്ളവര്‍ക്ക് വേണ്ടി നല്‍കിയിട്ടുണ്ട് എന്നതാണ്. സാധാരണ വിവരങ്ങള്‍ മാത്രമാണോ ഗൗരവമേറിയ സുരക്ഷാ വിവരങ്ങളും അതിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.