മഴയും കുഴിയും വെള്ളക്കെട്ടുമൊക്കെയായി ദുരിതം താണ്ടാന്‍ പാടുപെടുകയാണ് ജനം.അവര്‍ ഗുരുതരമായ അനാസ്ഥയ്ക്ക് നിരന്തരം ഇരയാകേണ്ടിവരുന്നു. അടിമാലിയിലും കോഴിക്കോടുമൊക്കെ നമ്മള്‍കണ്ടുകൊണ്ടിരിക്കുന്നത് ഉത്തരവാദപ്പെട്ടവര്‍ എന്തുകൊണ്ട് കാണുന്നില്ല ? ഇവരുടെ ജീവന് ഒരു വിലയുമില്ല എന്നാണോ ? ദേശീയപാതയിലെ സാഹചര്യം പ്രത്യക്ഷത്തില്‍ ബോധ്യപ്പട്ടിട്ടും അധികൃതര്‍ക്ക് ഒന്നും പറയാനില്ല. യാതൊരു നടപടിയുമില്ല. നാട്ടുകാരുടെ പ്രതിഷേധസ്വരം കേള്‍ക്കുന്നുമില്ല.
അടിമാലി ദുരന്തത്തിന്റെ വേദന അവസാനിച്ചില്ല. ഇടുക്കി അടിമാലിയിലും ദേശീയാപാത നിര്‍മാണത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ പ്രവൃത്തികളാണ് നാട്ടുകാര്‍ക്ക് വിനയായത്.ഇവിടെ ദേശീയ പാതയുടെ രണ്ടാംറീച്ചിന്റെ നിര്‍മാണം തുടങ്ങിയിട്ട് കാലങ്ങളായി. മണ്ണെടുപ്പിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും അധികൃതര്‍ അവഗണിച്ചു. അതിന് വിലയായി നല്‍കേണ്ടിവന്നത് പ്രദേശവാസിയുടെ ജീവനും. വീടിനുമുകളില്‍ കൂറ്റന്‍പാറകളും മണ്ണും ഇടിഞ്ഞുവീണ് മരിച്ചത് ബിജു. ഭാര്യ സന്ധ്യയ്ക്ക് ഗുരുതരമായി പരുക്കേറ്റും. നിരവധി കുടുംബങ്ങള്‍ ക്യാംപിലാണിപ്പോഴും. ഗുരുതരമായി പരുക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി. വീടിനകത്ത് മണ്ണിടിഞ്ഞുവീണ് കോൺക്രീറ്റ് ബീമുകൾക്കിടയിൽപ്പെട്ടാണ് സന്ധ്യയുടെ കാലിന് പരുക്കേറ്റത്. ബിജുവിന്റെയും സന്ധ്യയുടെയും ഇളയ മകൻ അർബുദം ബാധിച്ച് ഒരുവര്‍ഷം മുന്‍പാണ് മരിച്ചത്. ഏകമകള്‍മാത്രമാണ് ഇനി സന്ധ്യയ്ക്ക് തുണ. ദുരിതാശ്വാസ ക്യാമ്പിലാണ് മകള്‍. കുടുംബത്തിന്റെ അത്താണിയായിരുന്ന ഭര്‍ത്താവ് ബിജുവിന്റെ മരണം സന്ധ്യയെ അറിയിച്ചിട്ടില്ല. സന്ധ്യയുടെ ചികിത്സാ ചെലവ് വഹിക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും തുടർനടപടികളുണ്ടായില്ലെന്ന സങ്കടം രാവിലെ മനോരമ ന്യൂസിനോട് ബന്ധുക്കള്‍ പങ്കുവച്ചിരുന്നു. നിലവിൽ ആരോഗ്യ കാര്യങ്ങൾ അന്വേഷിക്കാൻ പോലും അധികൃതർ ആരും വിളിച്ചില്ല. മനോരമ ന്യൂസിലൂടെ സന്ധ്യയുടെ അവസ്ഥ അറിഞ്ഞ മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചികിത്സാ ചെലവ് ഏറ്റെടുക്കാമെന്ന് സന്ധ്യയുടെ സഹോദരനെ അറിയിച്ചു. വലിയ ആശ്വാസം.