ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദ് കുറ്റക്കാരനാണെന്ന് കോടതി. 2022 മാർച്ച് 18നാണ് ക്രൂര കൊലപാതകം നടന്നത്. ചീനികുഴി സ്വദേശി ഹമീദ്, മകനെയും മരുമകളെയും പേരക്കുട്ടികളെയും തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ 30ന് ശിക്ഷ വിധിക്കും. ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നും മനസാക്ഷിയില്ലാത്ത തെറ്റിന് പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.