കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ എഴുപത്തിമൂന്നുകാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. തിങ്കളാഴ്ചയാണ് ഇവരെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ശരീരത്തില്‍ മുറിവും ചോരപ്പാടുകളുമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. അവിവാഹിതരായ സൗദാമിനിയും സഹോദരിയും ഒരുമിച്ചായിരുന്നു താമസം. സംഭവദിവസം വീട്ടില്‍ സൗദാമിനി ഒറ്റയ്ക്കായിരുന്നു. ഫൊറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.