വീടിനുമുന്നിലെ റോഡില്‍ ഒരു മനുഷ്യന്‍ വെടിയേറ്റുവീണുകിടക്കുന്നു. രക്തം ഒഴുകിക്കിടന്ന സ്ഥലത്തിന് സമീപം ഒരു തോക്ക്. ഞെട്ടല്‍ മാറുംമുന്‍പെ വീട്ടിലെ അടുക്കള ഭാഗത്ത് മറ്റൊരു മൃതദേഹം. കൂടി കണ്ടെത്തുന്നു. മരണം വെടിയേറ്റുതന്നെ. കയ്യില്‍ കത്തി പിടിച്ചു മലര്‍ന്നുകിടക്കുന്ന നിലയില്‍.
ഒരു നാട് മുഴുവന്‍ വിറങ്ങലിച്ചുപോയ നിമിഷം. പാലക്കാട് കല്ലടിക്കോടാണ് ദുരൂഹമരണങ്ങള്‍.കൊല്ലത്ത് നെടുവത്തൂരില്‍ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ പേര്‍ മരിച്ചു. എങ്ങനെയാണ് അപകടമുണ്ടായത് ? മദ്യക്കുപ്പിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആൺ സുഹൃത്തിന്റെ ക്രൂരമർദ്ദനം സഹിക്കവയ്യാതെ യുവതി കിണറ്റിൽ ചാടുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ ആണ്‍സുഹൃത്തും കിണറിന്റെ ആള്‍മറ ഇടിഞ്ഞുവീണ് മരിച്ചു. ആ അപകടത്തില്‍ മറ്റൊരാള്‍ കൂടി മരിച്ചു. നിരപരാധിയായ ഒരാള്‍. അഗ്നരക്ഷാസേനയിലെ ഉദ്യോഗസ്ഥന്‍. കഥയൊന്നുമറിയാതെ ഒരു മനുഷ്യജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതാണ് അദ്ദേഹം.
പരിചയമില്ലാത്ത രണ്ടുപേരുടെ തര്‍ക്കങ്ങള്‍ക്കും ഒടുവിലുണ്ടായ ആത്മഹത്യയ്ക്കുമിടയില്‍ തികച്ചു നിരപരാധിയായ മനുഷ്യന്റെ മരണം കാണേണ്ടിവന്നു ആ ഗ്രാമത്തിന്. എന്താണ് പാലക്കാട്ടും കൊല്ലത്തും സംഭവിച്ചത് ?