കോട്ടയം കാണക്കാരിയിലെ ജെസിയുടെ കൊലപാതകത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ജെസിയുടെ രണ്ട് ഫോണുകളില്‍ ഒന്നാണ് എംജി സര്‍വകലാശാല ക്യാംപസിലെ കുളത്തില്‍ നിന്ന് കണ്ടെടുത്തത്. രണ്ടാമത്തെ ഫോണിനായി തിരച്ചില്‍ തുടരുകയാണ്. ജെസിയുടെ ഫോണ്‍ കുളത്തില്‍ ഉപേക്ഷിച്ചെന്ന് ഭര്‍ത്താവ് സാം മൊഴി നല്‍കിയിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് സാം ജെസ്സിയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിരുന്നു. കഴിഞ്ഞമാസം 26ന് രാത്രി ജെസ്സിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇടുക്കി ചെപ്പുകുളത്തെ കൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നു.