ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി ആഢംബര വാഹനങ്ങൾ കടത്തിയ കേസിൽ കസ്റ്റംസില്‍നിന്ന് വിവരങ്ങള്‍ തേടി എന്‍.ഐ.എ. കേസിൽ' ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കേസിൽ നടൻ ദുൽക്കർ സൽമാന് കസ്റ്റംസ് നോട്ടീസ് അയക്കും. അതേസമയം തന്റേതായി ഒരു വാഹനം മാത്രമേ പിടിച്ചെടുത്തിട്ടുള്ളൂ എന്ന് അമിത് ചക്കാലക്കൽ ആവർത്തിച്ചു. വാഹനക്കടത്ത് അന്വേഷിക്കുമെന്ന് ഇ.ഡി ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.