കെ.ജെ.ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് പൊലീസ്. തനിക്കെതിരായ അപവാദപ്രചാരണത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പങ്കുണ്ടെന്ന് ഷൈന്‍ ആരോപിച്ചു. സി.പി.എമ്മിലെ വിഭാഗീയതയാണ് വിവാദത്തിന് പിന്നിലെന്ന് വി.ഡി.സതീശന്‍ തിരിച്ചടിച്ചു.  കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നാണ് കെ.എന്‍.ഉണ്ണികൃഷ്ണന്‍ എം.എല്‍.എയുടെയും നിലപാട്.  തിരഞ്ഞെടുപ്പടുത്തിരിക്കെ വന്നുചാടിയ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ആ ലക്ഷ്യം മുന്‍ നിര്‍ത്തിത്തന്നെയാണ് വാദപ്രതിവാദങ്ങളും. പ്രദേശീക തലത്തില്‍ നിന്ന വിഷയം മുഖ്യധാരയിലെയ്ക്കെത്തിയത് സൈബര്‍ ആക്രമണം മുന്‍ നിര്‍ത്തി കെ. ജെ. ഷൈന്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പോടെ. തങ്ങള്‍ക്കുനേരെ ഉയര്‍ന്ന ആരോപണങ്ങളെ നിരാകരിക്കുന്നതിനൊപ്പം, വിഷയത്തെ സിപിഎമ്മിലെ വിഭാഗീയയുടെ തുടര്‍ച്ചയാക്കിമാറ്റുന്നു കോണ്‍ഗ്രസ്. ഇതിന് കരുത്തുപകര്‍ന്നതാകട്ടെ പ്രതിപക്ഷനേതാവിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന കെ.എന്‍ ഉണ്ണികൃഷ്ണന്‍റെ പ്രതികരണവും. ഈ പ്രതികരണം വന്നതോടെ അതുവരെ രാഹുല്‍ മാങ്കൂട്ടം വിഷയം മുന‍നിര്‍ത്തി പ്രതിപക്ഷ നേതാവിനെയും, കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച സിപിഎം വിഷമവൃത്തത്തിലായിട്ടുണ്ട്. എല്ലാക്കാലത്തും എല്ലാം മറച്ചുവയ്ക്കാനാകില്ല എന്ന ഡിസിസി പ്രസിഡന്‍റെ മുനവച്ചവാക്കുകള്‍ കോണ്‍ഗ്രസ് വിഷയം വിട്ടുകളയുന്നില്ലെന്ന സൂചനയാണ്.

ENGLISH SUMMARY:

Cyber attack case has been registered against KJ Shine under the IT Act. The case has sparked political controversy, with allegations and counter-allegations between political parties.