ടെലിവിഷൻ ചരിത്രത്തിലെ ആദ്യ ഓൺറോഡ് റിയാലിറ്റി ഷോ കുഴിവഴി ജാഥ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കുഴിയെണ്ണിയെണ്ണി കോട്ടയത്തെ കുഴിവഴികളിലേക്ക് എത്തിയിരിക്കുകയാണ്. കോട്ടയം ജില്ലയിലെ വെള്ളൂരില്‍ വലിയ സ്ഥാപനങ്ങളുണ്ട്, റയില്‍വേസ്റ്റേഷനുണ്ട് പക്ഷേ റോഡില്ല മുഴുവനും തോടാണ്. ഒരു സൈക്കിള്‍ പോലും കൊണ്ടുനടക്കാന്‍ സാധിക്കാത്തത്ര ദുര്‍ഘടമാണ് റോഡെന്ന പേരിലുള്ള കുഴിവഴികള്. കുഴികള്‍ കാണാന്‍ സാധിക്കാത്ത അധികൃതരുടെ കണ്ണ് തുറപ്പിക്കുക എന്നതുമാത്രമാണ് ഈ യാത്രയുടെ ഉദ്ദേശ്യം.