എട്ടുനാളിനിപ്പുറവും, കന്യാസ്ത്രീകള്‍ ജയിലിലാണ്. മുഖംമൂടിയണിഞ്ഞ മുന്നമാരുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. എതിര്‍പ്പറിയിക്കില്ലെന്ന അവരുടെ ഉറപ്പ് പഴയചാക്കായി മാറി ഇന്നും. നാടകവും കോടതിയും അവരെത്ര കണ്ടതാണ്. കെട്ടിച്ചമച്ചുണ്ടാക്കിയ നിയമതീച്ചൂളയില്‍ ഞെരിഞ്ഞമരാനുള്ളതല്ല, രാജ്യത്തെ ന്യൂനപക്ഷങ്ങളെന്ന ആശയം ആളിപ്പടരുകയാണ്.
ഒരു തിരിച്ചറിവിന്റെ കാലം കൂടി കടന്നുപോകുകയാണ്.ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ചൂടല്‍പ്പം കൂടുതലാണ്, 31 ഡിഗ്രി സെല്‍സ്യസ്. അത് അവിടത്തെ പ്രശ്നങ്ങളെ വച്ച് നോക്കുമ്പോളെത്ര നിസാരം. ജാമ്യാപേക്ഷയുടെ തുടര്‍നീക്കങ്ങള്‍ തന്നെയാണ് രാവിലെ തന്നെ ചര്‍ച്ചയായത്.
കോടതിയില്‍ നല്‍കേണ്ട രേഖകളും സത്യവാങ്മൂലവും തയാറാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന്റായ്പുര്‍ അതിരൂപതാ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. എത്രയും പെട്ടെന്ന് ജാമ്യാപേക്ഷ നല്‍കണം. അല്ലെങ്കില്‍ അവരുടെ മോചനം പിന്നെയും നീളും. തിങ്കളാഴ്ച വരെ കൂടി കാക്കാന്‍ സമയമില്ല.
അറസ്റ്റിന് പിന്നാലെ നേതാക്കളുടെ നീണ്ടനിരയാണ് കണ്ടത്. ഓരോ ദിവസവും കേരളത്തില്‍ നിന്നെത്ര പേര്‍. കന്യാസ്ത്രീകളെ അറിയുന്ന വൈദികരും ആ കൂട്ടത്തിലുണ്ട്. അവരുടെ അഴിക്കുള്ളിലെ വാസം ആസൂത്രിതമെന്ന് ബലം നല്‍കുന്ന ഒരു പുതിയ വെളിപ്പെടുത്തല്‍ കൂടി എത്തി. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിപ്പിച്ചത് ബജ്റംഗ് ദൾ നേതാവെന്ന് കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടുപോകേണ്ട യുവതിയുടെ നിർണായക വെളിപ്പെടുത്തൽ.