കോളിളക്കമുണ്ടാക്കിയ സൗമ്യവധക്കേസിലെ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടി. അവശ്വസനീയവും ആകാംക്ഷയും കലര്‍ന്ന ഭീതിയായിരുന്നു ആളുകള്‍ക്ക്. എന്തിനും മടിക്കാത്തവന്‍. കൊടും ക്രൂരന്. ജയില്‍ ചാടിയ ഗോവിന്ദച്ചാമി ഇനിയെന്ത് ചെയ്യുമെന്ന് പേടിച്ചു പോയ നേരം. ആ പേടി ആ നേരത്ത് സൗമ്യയുടെ അമ്മയും പങ്കുവച്ചു.
എങ്ങനെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്? ഒറ്റയ്ക്ക് വിചാരിച്ചാല്‍ നടക്കുന്ന ഒന്നാണോ ഈ ജയില്‍ ചാട്ടം? ഏറ്റവും പുതിയ ചിത്രമെന്ന് പറഞ്ഞ് ജയില്‍ അധികൃതര്‍ പുറത്തുവിട്ട ചിത്രത്തിലേ ചാമിയായിരുന്നില്ല പിടിക്കപ്പെടുമ്പോള്‍ ഉള്ള ഗോവിന്ദച്ചാമി. താടിയുടെ വളര്‍ച്ച മാത്രം മതി ഫോട്ടോ എത്രമാസം പഴക്കമുള്ളതെന്നറിയാന്. ഗോവിന്ദച്ചാമി പിടികൂടപ്പെട്ടെങ്കിലും ദുരൂഹതകളേറെ ബാക്കിയാണ് ഈ ജയില്‍ച്ചാട്ടത്തിന് പിന്നില്‍.
ഒരു കൊടുംക്രിമിനലിന് വരെ എളുപ്പം ചാടിപ്പോകാവുന്ന തരത്തിലേക്കെത്തിയോ ഈ സിസ്റ്റവും? ഗോവിന്ദച്ചാമി ജയില്‍ ചാടിയെന്നറിഞ്ഞതോടെ ജാഗരൂകരായി നാട്ടുകാര്‍. അരയും തലയും മുറുക്കി അവരും തിരച്ചിലിനിറങ്ങി. എല്ലാവരുടെ നോട്ടവും ഗോവിന്ദച്ചാമിയെ തേടിയായി.
പത്താം ബ്ലോക്കിലെ അതീവ സുരക്ഷസെല്ലില് പാര്‍പ്പിച്ചിരുന്ന ഗോവിന്ദച്ചാമി പുലര്‍ച്ചെ നാലേകാലോടെയാണ് രക്ഷപ്പെട്ടത്. സെല്ലിന്റ രണ്ട് ഇരുമ്പഴികള്‍ മുറിച്ചശേഷം പുറത്തുകടന്നു. ജയില്‍വസ്ത്രം മാറി കറുത്തപാന്റും ഷര്‍ട്ടും ധരിച്ചു. പിന്നെ ജയിലി്നറ തെക്കുഭാഗത്ത് ദേശീയപാതയോട് ചേര്‍ന്ന് ഇലക്ട്രിക് ഫെന്‍സിങ് ഉള്ള കൂറ്റന്‍ മതിലൂടെ ഊര്‍ന്നിറങ്ങി .ജയിലില്‍ ഉപയോഗിക്കുന്ന പുതപ്പ് ചുരുട്ടി കയറിനൊപ്പം കൂട്ടിക്കെട്ടി മതിലിന്റ മുകളിലെ കമ്പിയില്‍ കുരുക്കിയാണ് ഒറ്റക്കൈയ്യനായ ഇയാള്‍ പുറത്തിറങ്ങിയത്.
കനത്തമഴയായിരുന്നുവെന്നും ഇരുമ്പഴി മുറിക്കുന്ന ശബ്ദം കേട്ടില്ലെന്നും സഹതടവുകാരന്റ മൊഴി. രാവിലെ ആറേകാലോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ട വിവരം ജയിലുകാര്‍ അറിയുന്നത്. ഉടന്‍തന്നെ ടൗണ്‍പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. ഇതോടെ റേഞ്ച് ഡി െഎ ജി യതീഷ ് ചന്ദ്രയുടേയും സിറ്റി പൊലീസ് കമ്മീഷണല്‍ പി നിതിന്രാജിന്റേയും നേതൃത്വത്തില്‍ വന്‍സംഘം തിരിച്ചിലിനിറങ്ങി.