കാസർകോട് റിമാൻഡ് തടവുകാരൻ മരിച്ച നിലയിൽ. 2016 രജിസ്റ്റർ ചെയ്ത കേസിൽ ഈ മാസം അറസ്റ്റിലായ പ്രതിയാണ് മരിച്ചത്. ജയിലിൽ നിന്ന് സ്ഥിരമായി മർദ്ദനം ഉണ്ടായെന്നും, മരിച്ചിട്ടും ബന്ധുക്കളെ അറിയിച്ചില്ലെന്നും കാട്ടി വൻ ദുരൂഹതയാണ് കുടുംബം ആരോപിക്കുന്നത്.
2016 രജിസ്റ്റർ ചെയ്ത കേസിലാണ് ദേളി സ്വദേശി മുബഷിർ ഈ മാസം അറസ്റ്റിൽ ആയത്. ആദ്യഘട്ടത്തിൽ കേസിൽ നിന്ന് ഒഴിവാക്കിയ പ്രതി വിദേശത്ത് പോയിരുന്നു. രണ്ടുവർഷത്തിനുശേഷമാണ് വീണ്ടും കേസിൽ ഉൾപ്പെടുത്തിയത്. രണ്ടുമാസം മുമ്പ് നാട്ടിൽ തിരിച്ചെത്തിയ മുബഷിർ വാഹന അപകടവുമായി ബന്ധപ്പെട്ട പരാതിക്ക് സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറസ്റ്റ് ഉണ്ടായത്. പിന്നീട് കാസർകോട് സ്പെഷ്യൽ സബ് ജയിൽ റിമാന്റിലായി. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുബഷീറിനെ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയും മരണപ്പെടുകയും ചെയ്തത്. വീട്ടുകാരെ പോലും അറിയിക്കാതിരുന്നതോടെ വലിയ ദുരൂഹതയാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതുവരെ ഒരു തരത്തിലുള്ള മരുന്നും കഴിച്ചിട്ടില്ലാത്ത മുബഷീർ ജയിലിൽ എത്തിയത് മുതൽ മാനസിക പ്രശ്നത്തിന് ചികിത്സ തേടുന്നുണ്ട്. എല്ലാദിവസവും ജയിലിൽ നിന്ന് മർദ്ദനം നേരിട്ടെന്നും ബന്ധുക്കൾ പറയുന്നു.
കുടുംബത്തിൻറെ ആരോപണം ഗുരുതരമാണെന്നേ അന്വേഷണം വേണമെന്നും സ്ഥലത്തെത്തിയ എൻ. എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു എംഎൽഎമാർ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.